എസ്.എസ്.എൽ.സി വിജയം: ഇത് ഗോപാലേട്ടനും പശുവും ഇല്ലാത്ത ഉത്തമ ലിബറൽ വിജയം

(വൈറലായ സോഷ്യൽ മീഡിയാ പോസ്റ്റ്)

2019 – 98.11 %
2018 – 97.84%
2017 – 95.98%

2016 – 96.59%
2015 – 97.99%
2014 – 95.47%
2013 – 94.17%
2012 – 93.64%

2011 – 91.37%

കഴിഞ്ഞ വർഷങ്ങളിലെ കേരളത്തിലെ എസ്.എസ്.എൽ.സി വിജയശതമാനങ്ങളാണ്. ഇത്തവണയാണ് ഏറ്റവും കൂടുതൽ: 98.11 %. നൂറു ശതമാനത്തിന് തൊട്ടരികിൽ.

എന്നിട്ടും, പരീക്ഷാഹാളിൽ ചായ കൊടുത്ത ഗോപാലേട്ടൻ ഫുൾ A+ നേടിയ ട്രോൾ സോഷ്യൽ മീഡിയയിൽ വന്നില്ല. മഴ കൊള്ളാതിരിക്കാൻ വരാന്തയിൽ കയറി നിന്ന കണാരേട്ടനും കുഞ്ഞിപ്പോക്കറും B+ നേടിയ ട്രോൾ വന്നില്ല. സ്‌കൂൾ പറമ്പിൽ പുല്ലുതിന്ന പശു എല്ലാ വിഷയത്തിലും ജയിച്ചില്ല.

മലപ്പുറത്തെ ഒരു സമുദായത്തിലെ കുട്ടികൾ കോപ്പിയടിച്ചാണു ജയിച്ചത്‌ എന്ന് സെക്കുലർ നേതാവിന്റെ പ്രസ്താവനയും വന്നില്ല.

ലിബറൽ വാല്യുവേഷന്റെ ആശങ്കകളെക്കുറിച്ച്‌ ഒരു ബുദ്ധിജീവിയും പ്രസ്താവന ഇറക്കിയില്ല.

ആർക്കും ജയം വിദ്യാഭ്യാസമികവാണെന്നതിൽ അശേഷം സംശയമില്ല.

.ഇടതുപക്ഷം ഭരിക്കുമ്പോൾ 98 ശതമാനം പേർ എസ്.എസ്.എൽ.സി ജയിച്ചാൽ അതു പുരോഗമനം. മുസ്‌ലിംലീഗ് മന്ത്രിമാർ വിദ്യാഭ്യാസമന്ത്രിയാകുന്ന കാലത്താണെങ്കിൽ അതു നിലവാരത്തകർച്ച.

ഇടതുപക്ഷം ഭരിക്കുമ്പോൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രീൻബോർഡുകൾ സ്‌കൂളുകളിൽ സ്ഥാപിക്കുന്നത് പുരോഗമനം. മുസ്‌ലിംലീഗാണെങ്കിൽ വർഗീയത.

എൽ.ഡി.എഫ് ഭരിക്കുമ്പോൾ മലപ്പുറത്തെ കുട്ടികൾ ഉന്നതവിജയം നേടിയാൽ പുരോഗമനം. യു.ഡി.എഫ് ഭരിക്കുമ്പോഴാണെങ്കിൽ കോപ്പിയടി.

മലപ്പുറത്ത് എൽ.ഡി.എഫ് ജയിച്ചാൽ പുരോഗമനം; വോട്ടർമാർക്ക് ബുദ്ധിവെച്ചു. മലപ്പുറത്ത് യു.ഡി.എഫ് ജയിച്ചാൽ വർഗീയത. വോട്ടർമാർക്ക് ബുദ്ധിമാന്ദ്യം.

നാലാം ക്ലാസ്സും ഗുസ്തിയുമുള്ള സി.പി.എമ്മുകാരൻ മന്ത്രിയായാൽ പുരോഗമനം. ബിരുദാനന്തര ബിരുദമുള്ള മുസ്‌ലിംലീഗുകാരൻ മന്ത്രിയായാൽ മഴയത്തു പോലും സ്‌കൂളിന്റെ ഇറയത്തു നിൽക്കാത്തവൻ.

”ലിബറലിസ”ത്തിന്റെ റൂട്ടിലൂടെയും ”റാസിസം” വരുമെന്നു മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?