ഗുജറാത്തില്‍ വിജയ് രൂപാനി മുഖ്യമന്ത്രിയാകും

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാനിയെ തന്നെ തെരഞ്ഞെടുക്കാന്‍ സാധ്യത. നിലവിലെ ഉപമുഖ്യമന്ത്രിയായ നിതില്‍ പട്ടേല്‍ അതേ സ്ഥാനത്തു തുടരും. ഉത്തര്‍പ്രദേശ് മാതൃകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. ഇതിനായി ബിജെപിയുടെ ഗുജറാത്ത് വക്താവ് ഗണപത് വാസവ്യയുടെ പേരാണ് പരിഗണിക്കുന്നത്. ഇക്കാര്യങ്ങള്‍ ഇന്ന് വൈകിട്ട് ചേരുന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുമെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, മാന്‍സുഖ് മാണ്ഡവ്യ, നിതിന്‍ പട്ടേല്‍ എന്നിവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും വിജയ് രൂപാനി തന്നെ തുടരുന്നതാണ് നല്ലതെന്ന മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിക്കുകയായിരുന്നുവെന്നാണ് വിവരം.
പുതിയ സര്‍ക്കാറിനു വേണ്ടി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഇന്ന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും.
മുതിര്‍ന്ന ബിജെപി നേതാവ് അടല്‍ബിഹാരി വാജ്‌പേയുടെ പിറന്നാളായ ഡിസംബര്‍ 25ന് പുതിയ മന്ത്രിസഭ നിലവില്‍ വരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

SHARE