വിജയ് നായകനായ മാസ്റ്റര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ പ്രതിഷേധമുയര്‍ത്തി ചിത്രീകരണം തടസപ്പെടുത്താനുള്ള ബിജെപി നീക്കം പാളി. വിജയ് ഫാന്‍സ് പ്രതിരോധം തീര്‍ത്തതിന് പിന്നാലെയാണ് നെയ്വേലി ലിഗ്നേറ്റ് കോര്പ്പറേഷന് കാമ്പസിനകത്തെ മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണം തടസ്സപ്പെടുത്താനുള്ള നീക്കം ബിജെപി ഉപേക്ഷിച്ചത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനം വിജയ് സിനിമയ്ക്ക് ഷൂട്ടിംഗിന് നല്‍കരുതെന്നും ചിത്രീകരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രതിഷേധം.
ആദായനികുതി വകുപ്പിന്റെ 30 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഫെബ്രുവരി ഏഴിന് വിജയ് നെയ്വേലി ലൊക്കേഷനില്‍ ജോയിന്‍ ചെയ്തതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ കൊടികളുയര്‍ത്തി പ്രതിഷേധിച്ചത്. വിജയ് ലൊക്കേഷനില്‍ തിരിച്ചെത്തിയാന്‍ സ്വീകരിക്കാന്‍ നിന്നിരുന്ന ‘മക്കള്‍ ഇയക്കം’ എന്ന വിജയ് ഫാന്‍സ് അസോസിയേഷന് എതിര്മുദ്രാവാക്യവുമായി പ്രതിഷേധക്കാരെ നേരിട്ടു. പിന്നാലെ പോലീസും നിലയുറപ്പിച്ചു.
This is unbelievable! People aged 6 to 60 turn out in large numbers, going berserk at #Master shooting spot, changing the spot like a movie theater with FDFS atmosphere.
— George Vijay (@VijayIsMyLife) February 8, 2020
This is another level of craze for Thalapathy in Neyveli. #Vijaypic.twitter.com/zDDYdKE61J
നെയ്വേലി എന്‍. എല്‍. സി കാമ്പസില്‍ ഷൂട്ടിംഗ് അനുമതി പത്ത് ദിവസത്തേക്ക് മാത്രമായതിനാല്‍ ചിത്രീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആയിരുന്നു സംവിധായകന് ലോഗേഷ് കനകരാജിന്റെ തീരുമാനം. ഇക്കാര്യം മനസിലാക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച മുതല്‍ ലൊക്കേഷന്‍ ഉപരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിജയ് ഫാന്‍സ് അസോസിയേഷന് സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി എത്തുമെന്ന് മനസിലാക്കിയതിന് പിന്നാലെ ബിജെപി തീരുമാനം മാറ്റി ഉപരോധത്തില്‍ നിന്ന് പിന്‍വലിഞ്ഞു.
പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നേറ്റ് കോര്പ്പറേഷന് കാമ്പസിലെ കല്‍ക്കരി ഖനി ഷൂട്ടിംഗിനായി വിട്ടുകൊടുക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നാണ് ബിജെപി സമരത്തിന് കാരണമായി ബിജെപി പറഞ്ഞത്. എന്‍.എല്‍.സി മെയിന്‍ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ഷൂട്ടിംഗ് ലൊക്കേഷന്‍ ഉപരോധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചത്.