എന്നെ ഇന്ത്യക്ക് കൈമാറരുത്; വിജയ് മല്യ സമര്‍പിച്ച അപ്പീല്‍ യു.കെ കോടതി തള്ളി


ലണ്ടന്‍: മദ്യരാജാവ് വിജയ് മല്യയുടെ അപ്പീല്‍ തിങ്കളാഴ്ച യുകെ കോടതി തള്ളി. ഇന്ത്യക്ക് തന്നെ കൈമാറുന്നതിനെതിരെയാണ് വിജയ് മല്യ കോടതിയെ സമീപിച്ചത്. സി ബി ഐ വക്താവ് ആണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഇക്കാര്യം പറഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് കൈമാറുന്നതിന് എതിരെയാണ് വിജയ് മല്യ യുകെ കോടതിയെ സമീപിച്ചത്. എന്നാല്‍, അപ്പീല്‍ കോടതി തള്ളുകയായിരുന്നു.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് നിരവധി കേസുകളുള്ള സാഹചര്യത്തിലാണ് വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിജയ് മല്യ യുകെ കോടതിയെ സമീപിച്ചത്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടും നിരവധി കേസുകളാണ് മല്യയ്‌ക്കെതിരെ ഇന്ത്യയില്‍ ഉള്ളത്. 9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് വിജയ് മല്യയ്‌ക്കെതിരെ ഇന്ത്യയിലുള്ളത്.

2016ലാണ് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് പോയത്. അതിനു ശേഷം യുകെയില്‍ തന്നെയാണ് താമസം.

SHARE