മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി നിര്‍ദേശം

 

ന്യൂഡല്‍ഹി: കിങ് ഫിഷര്‍ ഉടമ വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഡെല്‍ഹി കോടതി ഉത്തരവ്. കോടികള്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയ മല്യയ്‌ക്കെതിരെ വിദേശ നാണ്യ വിനിമയ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചീഫ് മെട്രോപൊളീത്തന്‍ മജിസ്‌ട്രേറ്റ് ദീപക് ഷെരാവത്ത് ബംഗളൂരു പൊലീസ് ക്മ്മീഷ്ണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. മെയ് എട്ടിനു മുന്‍പു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. സ്വത്തുക്കള്‍ കണ്ടു കെട്ടുന്നതിന് അനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.

SHARE