വിവാഹക്കാര്യം ആദ്യം തുറന്നുപറഞ്ഞത് മമ്മുക്കയോടെന്ന് വൈക്കം വിജയലക്ഷ്മി

കഴിഞ്ഞ വര്‍ഷം അവസാനമാണ് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഡിസംബര്‍ 14നായിരുന്നു വിജയലക്ഷ്മിയുടേയും തൃശൂര്‍ സ്വദേശി സന്തോഷിന്റേയും വിവാഹനിശ്ചയം നടക്കുന്നത്. എല്ലാവര്‍ക്കും ഒരുപോലെ സന്തോഷം നല്‍കിയ വിവാഹവാര്‍ത്തയെക്കുറിച്ച് സംസാരിക്കുകയാണ് ഗായിക.

പെണ്ണുകാണാന്‍ വന്നതിന്റെ രണ്ടു ദിവസം കഴിഞ്ഞ് തിരുവനന്തപുരത്ത് ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ മമ്മുട്ടിയെ കണ്ടിരുന്നുവെന്നും അദ്ദേഹത്തോടാണ് വിവാഹക്കാര്യം ആദ്യമായി പറയുന്നതെന്നും വിജയലക്ഷ്മി പറയുന്നു. പിന്നീട് സ്റ്റേജില്‍ സംസാരിക്കാന്‍ മമ്മുട്ടി കയറിയപ്പോള്‍ ഒരു സന്തോഷവാര്‍ത്തയുണ്ടെന്ന് പറഞ്ഞ് വിവാഹക്കാര്യം പറയുകയായിരുന്നു. കൂട്ടകയ്യടിയോടെയാണ് ആ വാര്‍ത്തയെ സദസ്സ് സ്വീകരിച്ചത്. അതിനുശേഷം ഡിസംബര്‍ 14ന് വീട്ടില്‍വെച്ച് വിവാഹനിശ്ചയവും കഴിഞ്ഞു.

download-2

പത്രത്തില്‍ പരസ്യം നല്‍കിയാണ് സന്തോഷിലേക്ക് എത്തിയത്. സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരാളാകണമെന്നതായിരുന്നു ആദ്യ നിബന്ധന. കൂടാതെ വൈക്കത്തെ തന്റെ വീട്ടില്‍ സ്ഥിരമായി താമസിക്കാന്‍ താല്‍പ്പര്യമുണ്ടാകണം. ഇവയായിരുന്നു മുന്നോട്ടുവെച്ച കാര്യങ്ങള്‍. പരസ്യം കണ്ട് വിളിച്ചപ്പോഴാണ് ഗായിക വിജയലക്ഷ്മിക്കാണ് ആലോചനയെന്ന് സന്തോഷിന്റെ വീട്ടുകാര്‍ അറിയുന്നതെന്നും വിജയലക്ഷ്മി പറയുന്നു. മാര്‍ച്ച് 29നാണ് ഇരുവരുടേയും വിവാഹം.

SHARE