മെഡിക്കല്‍ കോഴ: രണ്ട് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായ കെ.പി ശ്രീശന്‍, കെ.നസീര്‍ എന്നിവര്‍ക്കാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്. ഇരുവരോടും ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുള്ളത്.

SHARE