വിടില്ല ഞാന്‍; സ്റ്റീഗനെയും ബെക്കറിനെയും കടന്ന് ഒരു മാസ്മരിക നാടന്‍ ഗോളി

മലപ്പുറത്തെ ഫുട്‌ബോള്‍ യോഗത്തിനും നിലമ്പൂരിലെ ഫ്രീക്കിക്കിനും പിന്നാലെ വൈറല്‍ മാസ് പ്രകടനത്തിന്റെ വീഡിയോവഴി ഗോളിയും താരമാവുകയാണ്. ബാഴ്‌സ ഗോളി സ്റ്റീഗനും ലിവര്‍പ്പൂളിന്റെ ബെക്കറിനെയും കടത്തി വെട്ടുന്ന ആര്‍ജ്ജവുമായാണ് നാട്ടിന്‍ പുറത്തെ കുട്ടിഗോളി താകമാവുന്നത്.

പെനാല്‍റ്റിയായും ഫ്രീ കിക്കായും വരുന്ന വെടിയുണ്ടകള്‍ക്ക് മുന്നില്‍ കരുത്തുകാട്ടി ഫുട്‌ബോള്‍ കളിയുടെ ഗതി നിശ്ചയിക്കുന്നതില്‍ ഏറ്റവും മുഖ്യമായ പങ്കുവഹിക്കുന്ന ഒരാളാണെല്ലോ ഗോളി. ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഇങ്ങനെ പലതരത്തിലുള്ള സേവുകളും നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ നാലുപേര്‍ നാലു രീതിയില്‍ ബോക്‌സ് അളവിനുള്ളില്‍ വെച്ച് പന്തടിക്കുമ്പോള്‍ ഒരു ഗോളി എന്ത് ചെയ്യാനാകും.

എന്നാല്‍ വിടില്ല ഞാന്‍ എന്ന ഭാവത്തില്‍ മാസ്മരിക പ്രകടനത്താല്‍ എതിരാളിയുടെ എല്ലാ നീക്കവും അമ്പേപരാജയപ്പെടുത്തി താരമാവുകയാണ് ഈ കുട്ടിതാരം. നാട്ടിന്‍ പുറത്തെ ഒരു ഗ്രൗണ്ടില്‍ നടന്ന കളിയുടെ ടിക്‌ടോക് വീഡിയോ ആണ് സാമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. നേരത്തെ മലപ്പുറം പോത്ത്കല്ല് ഗ്രാമത്തിലെ നാല് കൊച്ചുകുട്ടികള്‍ നേടിയ ഒരു ഫ്രീക്കിക്ക് ഗോള്‍ വീഡിയോ ലോകശ്രദ്ധ നേടിയിരുന്നു.

SHARE