കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന എന്നാണ് ഹിന്ദുത്വ തീവ്രവാദ സംഘടനയായ ആര്.എസ്.എസ് സ്വയം അവകാശപ്പെടാറുള്ളത്. രാജ്യസ്നേഹികളുടെ പട്ടം സ്വയം എടുത്തണിയുന്ന ആര്.എസ്.എസ് തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെല്ലാം രാജ്യദ്രോഹി പട്ടം ചാര്‍ത്തുകയും പാക്കിസ്ഥാനിലേക്ക് വിസയടിക്കുകയും ചെയ്യും. എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യമെന്താണെന്ന് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറില്ല.
സ്വാതന്ത്രസമര കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് അടിമപ്പണി ചെയ്യുകയും മാപ്പെഴുതിക്കൊടുക്കുകയും ചെയ്തതാണ് ചരിത്രം. രാഷ്ട്രപിതാവിന്റെ വധത്തില്‍ ഇന്ത്യ ചരിത്രത്തില്‍ ഇന്നോളം നടന്ന വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിലും ആര്.എസ്.എസിന് പങ്കുണ്ട്. ആര്.എസ്.എസ് എന്താണെന്ന് ലളിതമായി മനസിലാക്കാന്‍ സഹായിക്കുന്നതാണ് കോണ്‍ഗ്രസ് സൈബര്‍ വിംഗ് പുറത്തിറക്കിയ ഒരു മിനിറ്റ് വീഡിയോ.
Think you know what the RSS is all about, think again. The Rashtriya Swayamsevak Sangh has consistently participated in anti-India activities, including pledging loyalty to the British, instigating violence & assassinating Mahatma Gandhi. #RSSvsIndia pic.twitter.com/z0jK3sXuRa
— Congress (@INCIndia) July 4, 2019