കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു

തിരുവനന്തപുരത്തെത്തിയ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനെ എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നു

കോഴിക്കോട്: കേരള സന്ദര്‍ശനത്തിനിടെ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ത്തിവെച്ച് പ്രശ്‌നങ്ങള്‍ ആശയപരമായി പരിഹരിക്കണമെന്ന് വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു പാര്‍ട്ടികളോടായി അഭ്യര്‍ത്ഥിച്ചത്.

‘രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ സ്വാഭാവികമാണ്. പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യത്തെ അക്രമാസക്തമായ മാര്‍ഗത്തിലൂടെയല്ല നേരിടേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരമുള്ള ശത്രുത ഉപേക്ഷിക്കണമെന്നും ചര്‍ച്ചകള്‍ക്കും സംവാദങ്ങളിലൂടെയും നിങ്ങള്‍ പരിഹാരം കാണണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കോഴിക്കോട് ഒരു പുസ്തകം പ്രകാശന് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. വികസനവും അക്രമവും ഒരുമിച്ച് പോവില്ലെന്ന് പറഞ്ഞ ആദ്ദേഹം അക്രമസംഭവങ്ങളെ ഒറ്റപ്പെടുത്താന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എം ഷുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നായിഡുവിന്റെ പരാമര്‍ശം. ദ്വിദിന സന്ദര്‍ശനത്തിനാണ് ഉപരാഷ്ട്രപതി വെള്ളിയാഴ്ച കേരളത്തിലെത്തിയത്.