ബീഫ് കഴിച്ചോളു, പക്ഷെ ഫെസ്റ്റിവല്‍ എന്തിനെന്ന് ഉപരാഷ്ട്രപതി

മുംബൈ: ബീഫ് നിരോധന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ബീഫ് കഴിക്കാം, എന്നാല്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതെന്തിന്? മുംബൈയില്‍ ആര്‍.എ.പൊഡാര്‍ കോളജിന്റെ വജ്രജൂബിലി ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുംബന സമരവും ഇതുപോലെയാണ്.
ചുംബിക്കണമെങ്കില്‍ ആഘോഷമോ മറ്റുള്ളവരുടെ അനുവാദമോ ആവശ്യമില്ല അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ ക്യാംപസിനകത്ത് ബീഫ്‌നിരോധനത്തിനോടുള്ള പ്രതിഷേധമായി ബീഫ് ഫെസ്റ്റിവല്‍ നടത്തിയിരുന്നു. ബീഫ് വിഷയത്തില്‍, ഭക്ഷണം കഴിക്കുന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്ന് വെങ്കയ്യ നായിഡു മുന്‍പും വ്യക്തമാക്കിയിട്ടുണ്ട്.