ഷോലെ’യില്‍ കാലിയയായി അഭിനയിച്ച നടന്‍ വിജു ഖോട്ടെ അന്തരിച്ചു

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് സിനിമയായി കണക്കാക്കുന്ന ‘ഷോലെ’യില്‍ വില്ലന്‍ കഥാപാത്രമായ കാലിയയായി അഭിനയിച്ച നടന്‍ വിജു ഖോട്ടെ അന്തരിച്ചു. ആന്തരിക അവയവങ്ങളുടെ തകരാറിനെ തുടര്‍ന്നാണ് മരണം. ഹിന്ദിയിലും മറാത്തി ചിത്രങ്ങിലും അഭിനയിച്ച മുതിര്‍ന്ന നാടക നടന്‍ കൂടിയായിരുന്നു വിജു ഖോട്ടെ.

ഉറക്കത്തിനിടെ ഇന്ന് രാവിലെ 6.55 ന്് വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 77 വയസായ അദ്ദേഹം കുറച്ചുകാലമായി അസുഖ ബാധിതനായിരുന്നു.

അംജത്ഖാന്റെ വ്യഖ്യാത വില്ലന്‍ കഥാപാത്രം ഗബ്ബര്‍ സിങിനൊപ്പം ‘ഷോലെ’യില്‍ ഡാക്കോയിറ്റ് കാലിയയായി അഭിനയിച്ച താരം, ‘ആന്താസ് അപ്ന അപ്ന’യില്‍ റോബര്‍ട്ടായും പ്രശ്‌സ്തി നേടിയിരുന്നു.

Viju Khote and Shehzad Khan in ‘Andaz Apna Apna’. (Image: imdb)

‘ഖയാമത് സേ ഖയാമത്ത് തക്’, ‘വെന്റിലേറ്റര്‍’ തുടങ്ങിയ ചിത്രങ്ങളിലും വിവിധ ടിവി ഷോകളിലും ഖോട്ടെ അഭിനയിച്ചിട്ടുണ്ട്. നടന്റെ അന്ത്യകര്‍മങ്ങള്‍ ഇന്ന് രാവിലെ 11നോടെ വസതിയില്‍ നടക്കും.

SHARE