സഭയില്‍ സഹകരിക്കാതെ അത്താഴമില്ലെന്ന് എംപിമാരോട് വെങ്കയ്യാ നായിഡു

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു എം.പിമാര്‍ക്ക് ഒരുക്കിയ അത്താഴവിരുന്ന് റദ്ദാക്കി. പാര്‍ലമെന്റ് തുടര്‍ച്ചയായി തടസപ്പെടുത്തുന്നതില്‍ കുപിതനായാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ നായിഡു വിരുന്ന് റദ്ദാക്കിയത്. വിരുന്നിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. രാഷ്ടപതി, പ്രധാനമന്ത്രി, കക്ഷി നേതാക്കള്‍, പ്രതിപക്ഷ നേതാവ് തുടങ്ങി എല്ലാവരേയും വിരുന്നിന് ക്ഷണിച്ചിരുന്നു. അതിന് ശേഷമാണ് വിരുന്ന് റദ്ദാക്കാന്‍ തീരുമാനിച്ചത്.

ചൊവ്വാഴ്ച തന്റെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തില്‍ സഭ തടസപ്പെടുന്നതില്‍ നായിഡു അതൃപ്തി അറിയിച്ചിരുന്നു. രണ്ടാഴ്ചയായി രാജ്യസഭാ നടപടികള്‍ ബഹളം മൂലം നടന്നിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ വിരുന്ന് നല്‍കുന്നതില്‍ അര്‍ഥമില്ലെന്നാണ് ഉപരാഷ്ട്രപതിയുടെ നിലപാട്. കഴിഞ്ഞയാഴ്ച നടത്താനിരുന്ന അംഗങ്ങളുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാന്‍ നായിഡു വിസമ്മതിച്ചിരുന്നു.

SHARE