വേങ്ങര: ഇടതു സ്ഥാനാര്‍ത്ഥി ബഷീറിന്റെ പഞ്ചായത്തില്‍ യുഡിഎഫ് വിജയിച്ചു

തിരൂരങ്ങാടി: വേങ്ങരയില്‍ യു.ഡി.എഫ് തരംഗം. ഇടതു സ്ഥാനാര്‍ത്ഥി പി.പി ബഷീറിന്റെ സ്വന്തം പഞ്ചായത്തായ എ.ആര്‍ നഗറില്‍ യു.ഡി.എഫ് വിജയിച്ചു. 3350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ ബഷീറിന്റെ മണ്ഡലത്തില്‍ ആധിപത്യം സ്ഥാപിച്ചത്. ബഷീറിന് 7452 വോട്ടുകളാണ് എ.ആര്‍ നഗറില്‍ ലഭിച്ചത്. എസ്.ഡി.പി.ഐക്ക് 1458 വോട്ടുകളും ബിജെപിക്ക് 1392 വോട്ടുകളുമാണ് ലഭിച്ചത്.

SHARE