വേങ്ങര ഉപതിരഞ്ഞെടുപ്പ്: മാണിയുടെ പിന്തുണ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറിന്

കോട്ടയം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി. യു.ഡി.എഫില്‍നിന്നു പുറത്തുപോയതിനുശേഷം നേരത്തെ പി.െക. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു മല്‍സരിച്ചപ്പോഴും കേരള കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന് പിന്തുണ നല്‍കിയിരുന്നു.

“വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്‌സിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിനാണെന്ന്” മാണി പറഞ്ഞു. മുസ്ലിം ലീഗുമായി പാര്‍ട്ടിക്ക് ആത്മബന്ധമാണുള്ളത്. മുന്നണിയിലേക്കുള്ള പാലമായിട്ടോ ഒരുക്കമായിട്ടോ ഇതിനെ കാണേണ്ടതില്ലെന്നും മാണി പറഞ്ഞു. നേരത്തെ മലപ്പുറത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചിരുന്നെന്നും, മാണി ഓര്‍മ്മിപ്പിച്ചു.