വീണാ ജോര്‍ജിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല, ഒറ്റപ്പെടുത്തി സൈബര്‍ സഖാക്കളും

 

തനിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യിപ്പിച്ച വീണാ ജോര്‍ജ് എംഎല്‍എ ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ട്രോളുകളും നിറയുന്നു. എന്നാല്‍ പാര്‍ട്ടി എം എല്‍ എയെ പ്രതിരോധിക്കാന്‍ അറിയപ്പെടുന്ന ഒറ്റ സൈബര്‍ സഖാക്കളും രംഗത്തില്ല. എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെടുന്ന സ്ഥിരം സൈബര്‍ സഖാക്കളിലാരും വീണയെ രക്ഷിക്കാന്‍ രംഗത്തെത്തുന്നില്ല.എം എല്‍ ക്കെതിരെ പാര്‍ട്ടിയില്‍ തന്നെ പരാതികളുടെ പ്രളയമാണ്. ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ല. പാര്‍ട്ടിയുടെ പരിപാടിക്ക് വിളിച്ചാല്‍ പോലും വരില്ല. സഖാവെന്നല്ല സഭാവെന്ന് തന്നെയാണ് അവരെ വിളിക്കേണ്ടത്. എല്ലാ പള്ളിപ്പരിപാടികളും വീണ സ്ഥിരം സാന്നിധ്യമാണ്ഇങ്ങനെയാണ് കുറ്റപ്പെടുത്തല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ കെട്ടിയിറക്കപ്പെട്ട സ്ഥാനാര്‍ത്ഥിയായിരുന്നു വീണ. പിണറായിയോടും ജോണ്‍ ബ്രിട്ടാസിനോടുമുള്ള അടുപ്പം മൂലം എംഎല്‍എ പ്രാദേശിക-ജില്ലാ നേതൃത്വങ്ങളെ ഗൗനിക്കാറില്ല. ഇവിടെ നിന്ന് ക്ഷണമുണ്ടായാല്‍ മനസുണ്ടെങ്കില്‍ മാത്രമേ പങ്കെടുക്കു. ഫോണ്‍ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യാറില്ല.

രൂക്ഷമായ ഭാഷയിലുള്ള ട്രോളുകളാണ് എംഎല്‍എയ്‌ക്കെതിരേ. നാട്ടുകാര്‍ക്ക് ഇത്രമാത്രം ‘പ്രിയങ്കരി’യാണോ എംഎല്‍എയെന്ന് തോന്നിപ്പോകും. ട്രോളുകള്‍ സഹിക്കാന്‍ വയ്യാതെ സംഭവത്തെ കുറിച്ച് വിശദീകരിച്ചു കൊണ്ട് എംഎല്‍എ ഇട്ട പോസ്റ്റ് അതിനെക്കാള്‍ പണിയായി. അതിന്റെ ചുവട് മുഴുവന്‍ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ഒറ്റ സഖാവ് പോലും ഈ ആക്രമണം ചെറുക്കാന്‍ എത്തിയിട്ടില്ല.

SHARE