ഇന്ത്യയിലെ ഹിന്ദുക്കള്‍ സംഘപരിവാറുകാരെപ്പോലെ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കികളല്ല: വി.ഡി സതീശന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ സംഘ പരിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് സതീശന്‍ സംഘപരിവാറിനെ കടന്നാക്രമിച്ചത്. ഇന്ത്യന്‍ ഭരണഘടനയിലെ മൂന്നു വകുപ്പുകളുടെ നഗ്‌നമായ ലംഘനമാണ് പൗരത്വ നിയമമെന്ന് സതീശന്‍ പറഞ്ഞു.

മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല ഇത്. പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ മുന്നിലുണ്ടാകും. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരാണവര്‍. അവര്‍ സംഘ പരിവാറുകാരെ പോലെ കപട ദേശീയ വാദികളല്ല. ബ്രിട്ടീഷുകാരുടെ ചെരുപ്പു നക്കികളുമല്ല. ജയിലില്‍ നിന്ന് പുറത്തുകടക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് സഹായം നല്‍കുകയും കോണ്‍ഗ്രസുകാരുടെ സമര ഭടന്‍മാരെ ഒറ്റുകൊടുക്കുകയും ചെയ്തവരല്ല ഇന്ത്യയിലെ ഹിന്ദുക്കളെന്നും വി.ഡി സതീശന്‍ പറഞ്ഞു.

SHARE