‘കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ഈ പത്രം കത്തിക്കുന്ന കാലം വിദൂരമല്ല’; ദേശാഭിമാനിക്കെതിരെ വി.ഡി സതീശന്‍

ദേശാഭിമാനി പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ദേശാഭിമാനി പത്രം കത്തിക്കുന്ന കാലം വിദൂരമല്ലെന്ന് സതീശന്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് ദേശാഭിമാനിയെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

‘കോണ്‍ഗ്രസ്സിനുള്ളിലെ സംഘ്പരിവാര്‍ മനസ്’ എന്ന ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയലിനെതിരെയാണ് സതീശന്റെ വിമര്‍ശനം. കോണ്‍ഗ്രസ്സില്‍ നിന്നും നാലുപേര്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചാരണത്തിനിടെയാണ് എഡിറ്റോറിയല്‍ പ്രത്യക്ഷപ്പെട്ടത്. പി. ഗോവിന്ദപിള്ളയേയും കെ മോഹനനേയും പോലുള്ള പ്രതിഭാധനരായ വ്യക്തികള്‍ ഇരുന്ന ദേശാഭിമാനിയില്‍ ഇപ്പോഴുള്ളത് ഏറാന്‍ മൂളികളും സ്തുതി പാഠകരുമാണ്. എം.സ്വരാജ് പറഞ്ഞ പിതൃശൂന്യ പത്രപ്രവര്‍ത്തനം എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും സതീശന്‍ പറയുന്നു. കമ്മ്യൂണിസ്റ്റുകാര്‍ തന്നെ ഈ പത്രം കത്തിക്കുന്ന കാലം വിദൂരമല്ലെന്നും സതീശന്‍ പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

17903693_1361058513953110_4723896926474561468_n

SHARE