പ്രളയബാധിതര്‍ക്ക് ക്യാമ്പില്‍ ഭക്ഷണം പാകംചെയ്ത് വില്ലേജ് ഓഫീസര്‍ ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ദുരിതാശ്വാസ ക്യാമ്പില്‍ പ്രളയ ബാധിതര്‍ക്കായി ഭക്ഷണം പാകംചെയ്യുന്ന വില്ലേജ് ഓഫീസര്‍ക്ക് അഭിനന്ദന പ്രവാഹം. തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര പാഞ്ഞാള്‍ വില്ലേജ് ഓഫീസര്‍ വിജയ ലക്ഷ്മി ടീച്ചര്‍ക്കാണ് നാട്ടുകാര്‍ ഫേസ്ബുക്ക് പേജില്‍ നന്ദി പറഞ്ഞിരിക്കുന്നത്.

വിജയലക്ഷ്മിയെപ്പോലുള്ള ഉദ്യോഗസ്ഥരെയാണ് കേരളത്തിനാവശ്യമെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് തൃശ്ശൂര്‍ ചേലക്കരയിലെ സ്വകാര്യ കോളേജില്‍ സാമ്പത്തിക ശാസ്ത്രം അധ്യാപികയായി ജോലി നോക്കുകയായിരുന്നു വിജയലക്ഷ്മി. കഴിഞ്ഞ പ്രളയകാലത്തും വിജയ ലക്ഷ്മി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

SHARE