വായു ചുഴലിക്കാറ്റ്; സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ കാറ്റിനും, കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

വ്യാഴാഴ്ച്ച ഉച്ചയോടെ വായു ചുഴലിക്കാറ്റ് ഗുജറാത്തിലെ ദ്വാരകക്കും വെരാവലിനുമിടയില്‍ കര തൊടും. 180 കീലോമീറ്റര്‍ വേഗതയില്‍ വരെ ഇവിടെ കാറ്റ് വീശുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 16 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

SHARE