എല്ലാംഅറിയാന്‍ താന്‍ ദൈവമല്ല; അല്‍വാര്‍ സംഭവത്തില്‍ പ്രതികരിച്ച് വസുന്ധര രാജെ

 

ആള്‍കൂട്ട കൊലപാതകങ്ങള്‍ ഒരു സംസ്ഥാനത്തു മാത്രം നടക്കുന്ന അസാധാരണ കാര്യമല്ലെന്ന് ന്യായീകരിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. സംസ്ഥാനത്തിന്റെ ഓരോ മൂലയിലും നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് അറിയാന്‍ താന്‍ ദൈവമല്ലെന്നും വസുന്ധര രാജെ പറഞ്ഞു. അല്‍വാറില്‍ റക്ബര്‍ ഖാനെന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നതു സംബന്ധിച്ച് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബിജെപി മുഖ്യമന്ത്രിയുടെ പ്രതികരണം.

‘മാന്യമായ തൊഴില്‍ ലഭിക്കാത്തതിന്റെ അമര്‍ഷം മൂലമുണ്ടാകുന്ന നിസ്സഹായതയാണ് പലപ്പോഴും ആള്‍ക്കൂട്ട മര്‍ദനങ്ങളുടെ കാരണം. ഇത് എല്ലാ വിഭാഗം മനുഷ്യരിലും ഉള്ളതാണ്. ഒരു സംസ്ഥാനത്തെ ആളുകളില്‍ മാത്രം കാണുന്നതല്ല.’ രാജെ കൂട്ടിച്ചേര്‍ത്തു

മുഖ്യമന്ത്രിയുടെ പ്രതികരണത്തെ തള്ളി ബിജെപി എംപിയും സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയുമായിരുന്ന ഹരീഷ് മീന രംഗത്തു വന്നു. ആള്‍കൂട്ട കൊലപാതകങ്ങള്‍ പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ എപ്പോഴും ലാഘവത്തോടെയാണ് കണ്ടിരുന്നതെന്ന് അവര്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ ജാഗ്രത കുറവാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുുള്ള കാരണമെന്നും ഹരീഷ് മീന പറഞ്ഞു.

SHARE