ബോളിവുഡിലെ സെലിബ്രിറ്റി മാനേജര്‍ ദിശ സല്യാണ്‍ 14-ാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു

മുംബൈ: സുശാന്ത് സിങ് രജ്പുത്, വരുണ്‍ ശര്‍മ്മ തുടങ്ങിയ താരങ്ങളുടെ മാനേജര്‍ ആയി പ്രവര്‍ത്തിച്ച ദിശ സല്യാണ്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയതു. താമസിക്കുന്ന കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. മലാഡിലെ ഫ്‌ളാറ്റിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

ബോയ്ഫ്രണ്ട് കൂടെയുള്ള വേളയിലാണ് ഇവര്‍ താഴേക്കു ചാടിയത്. ഉടന്‍ തന്നെ ബൊറിവിലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബോയ്ഫ്രണ്ടിനെയും കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ബോളിവുഡിലെ സെലിബ്രിറ്റി മാനേജര്‍ ആയി അറിയപ്പെടുന്ന ദിശ നിരവധി നടന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരതി ശര്‍മ, റേഹ ചക്രവര്‍ത്തി തുടങ്ങിയവര്‍ക്കൊപ്പവും ഇവര്‍ ജോലി ചെയ്തിട്ടുണ്ട്.

SHARE