‘അമ്മക്കായി ലൈവില്‍ പൊട്ടിക്കരഞ്ഞ മകള്‍’; വര്‍ഷയുടെ വെബ്‌സിരീസ് ട്രെയിലര്‍

അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് സഹായമഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്ന വര്‍ഷയെ സംബന്ധിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്ത. ലൈവ് കണ്ടും പലരും പങ്കുവെച്ചും വലിയ തുക വര്‍ഷക്ക് ലഭിച്ചിരുന്നു. വലിയ വിവാദങ്ങളിലേക്കും ഇത് വഴിവച്ചു.

ആ കേസിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുന്നതിനിടെ മറ്റൊരു തരത്തില്‍ വര്‍ഷ നമുക്കിടയില്‍ വാര്‍ത്തയാവുകയാണ്. വര്‍ഷയിലെ കലാകാരിയെയാണ് ഇത്തവണ സമൂഹത്തിനു മുന്നില്‍ ബോധ്യമാവുന്നത്. വര്‍ഷ അഭിനയിച്ച ‘തീ’ എന്ന വെബ് സീരിസിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങി. സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഇപ്പോള്‍ ‘തീ’യുടെ ട്രെയിലര്‍.

പ്രതികാരത്തിന്റെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകത്തിന്റെയും കഥപറയുന്ന പുതിയ വെബ് സീരിസ് ആണ് തീ…(feel the flame). പ്രണയത്തിനും വയലന്‍സിനും പ്രാമുഖ്യം നല്‍കുന്ന സീരിസ് സസ്പന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നു. ഉണ്ണി ഉദയന്‍ ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ജോക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചോക്ലേറ്റ് മീഡിയയിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

SHARE