മലപ്പുറം: അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വര്‍ഷയുടെ വെളിപ്പെടുത്തല്‍. സാജന് എന്ന വ്യക്തിക്ക് നേരെയാണ് താന്‍ കേസ് കൊടുത്തിരിക്കുന്നതെന്നും അല്ലാതെ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ് കൊടുത്തിട്ടില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ തന്നെ ഒരു രീതിയിലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വര്‍ഷ വ്യക്തമാക്കി. മാധ്യമങ്ങളാണ് തന്റെ ശബ്ദസന്ദേശം അനാവശ്യ ദുരുപയോഗം ചെയ്തതെന്നും വര്‍ഷ പറഞ്ഞു.
ഞാന്‍ ഒരിക്കല്‍ പോലും ഫിറോസ് കുന്നംപറമ്പിലിന്റെ പേര് എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചത് മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും വര്‍ഷ പറഞ്ഞു. അമ്മയുടെ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തിരുന്നു. ഫിറോസ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഫിറോസ് കുന്നംപറമ്പിലിനെ കൂടാതെ സാജന് കേച്ചേരി ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.ചേരാനെല്ലൂര്‍ പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.