കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന വാരിയം കുന്നത്ത് എന്ന സിനിമക്കുനേരെ നടക്കുന്ന സംഘ്പരിവാര്‍ ആക്രമണത്തോട് പ്രതികരണവുമായി വാരിയകുന്നത്തിന്റെ കുടുംബം രംഗത്ത്.
സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ വലിയ രീതിയിലുള്ള സംഘപരിവാര്‍ ആക്രമണമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുക്കളെ കൊന്നൊടുക്കിയ മുസ്ലിം വര്‍ഗീയവാദിയാണെന്നും ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലീം ഭീകരരെ വെള്ളപൂശനാണ് ശ്രമെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ ഇതിനെതിരെ ശക്തമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരുമാനം. സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വിഷലിപ്തമായ പ്രചാരണത്തിനെതിരെ കുടുംബം നിയമപരമായി മുന്നോട്ട് പോകുമെന്നാണ് വിവരം.
വ്യാജ പ്രചരണം ശക്തമായതോടെ വാരിയന്‍ കുന്നന്റെ പിന്മുറക്കാരായ ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷനാണ് നടപടിക്കൊരുങ്ങുന്നത്. അടുത്ത ദിവസം തന്നെ കമ്മിറ്റി കൂടി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് അസോസിയേഷന് ദില്ലാ പ്രസിഡണ്ട് സിപി ഇബ്രാഹിം അറിയിച്ചു. പമുഖ സംവിധായകനും ഇടത് സഹയാത്രികനുമായ പിടി കുഞ്ഞുമുഹമ്മദും സംഘ്പരിവാര്‍ അനുകൂലികളായ അലി അക്ബറും ഇതേ പ്രമേയത്തില്‍ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ദുരൂഹതയുണ്ടെന്നും പൃഥ്വിരാജിന്റെ സിനിമക്ക് പിന്നിലെ പ്രവര്‍ത്തകര്‍ മാത്രമാണ് തങ്ങളുമായി ആലോചിച്ചിട്ടുള്ളതെനനും ഇബ്രാഹിം വ്യക്തമാക്കി.
സിനിമയെച്ചൊല്ലിയുള്ള വിവാദം നിലവില്‍ ശക്തമായി തുടരുകയാണ്.