വരാപ്പുഴ കസ്റ്റഡി കൊലപാതകം: നാല് പൊലീസുകാര്‍ക്കൂടി പ്രതികള്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസില്‍ നാല് പൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. ഏപ്രില്‍ ആറിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വരാപ്പുഴ സ്‌റ്റേഷനില്‍ ഉണ്ടായിരുന്നവരെയാണ് പ്രതി ചേര്‍ത്തത്. നാല് പേരെക്കൂടി ഉള്‍പ്പെടുത്തിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.

എ.എസ്.ഐമാരായ ജയാനന്ദന്‍, സന്തോഷ്, സി.പി.ഒമാരായ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവര്‍ കൂടി ഇതോടെ കേസില്‍ പ്രതിയാവും. മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെക്കാന്‍ കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസില്‍ നാട്ടുകാരായ സാക്ഷികളുടെ രഹസ്യമൊഴിയെടുക്കാനും കോടതി അനുമതി നല്‍കി.

SHARE