പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ കുട്ടികള്‍ വിശപ്പുമാറ്റാന്‍ കഴിക്കുന്നത് കന്നുകാലികള്‍ക്ക് നല്‍കുന്ന പുല്ല്

ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യം പൂര്‍ണമായും ലോക്ക് ഡൗണ്‍ ചെയ്്തിരിക്കുകയാണ്. അവശ്യ സേവനങ്ങളൊഴികെയുള്ളതെല്ലാം നിര്‍ത്തിവെച്ചിരിക്കുന്നു. എന്നാല്‍ ഇതിനിടയില്‍ പ്രധാാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ഒരു കൂട്ടം കുട്ടികള്‍ വിശപ്പു മാറ്റാന്‍ കന്നുകാലികള്‍ക്ക് നല്‍കുന്ന പുല്ല് കഴിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. മുസഹാര്‍ സമുദായത്തില്‍ നിന്നുള്ള അഞ്ച് വയസ് പ്രായമുള്ള ആറ് കുട്ടികളാണ് വിശപ്പുമാറാന്‍ പുല്ല് കഴിക്കുന്നത്. പട്ടിണി ാരണം കുട്ടികള്‍ ഗ്രാമത്തിലെ ഗോതമ്പ് വയലില്‍ നിന്ന് കാലിത്തീറ്റയായി കന്നുകാലികള്‍ക്ക് നല്‍കുന്ന പുല്ല് കഴിക്കുകയായിരുന്നു.

മറ്റൊരു വീഡിയോയില്‍, ഒരു കൂട്ടം കുട്ടികള്‍ ചെറിയ കാപ്പിക്കുരു പോലുള്ള കുറ്റിച്ചെടികള്‍ കന്നുകാലികള്‍ക്ക് കഴിക്കാന്‍ നല്‍കിയതില്‍ നിന്ന് കഴിക്കുന്നത് കാണാം.മുസാഹ്രി ബസ്തിയില്‍ താമസിക്കുന്ന പത്ത് കുടുംബങ്ങളില്‍ പത്ത് വയസ്സിന് താഴെയുള്ള പന്ത്രണ്ട് കുട്ടികളുണ്ട്. മിക്ക കുടുംബങ്ങളുടെയും വരുമാനമുള്ള അംഗങ്ങള്‍ ദിവസവേതനക്കാരാണ്. കൂടാതെ നിര്‍മ്മാണ ഫാക്ടറികളിലും സമീപത്തുള്ള ഇഷ്ടിക ചൂളകളിലും ജോലി ചെയ്യുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്.

SHARE