‘നീ വെറും കുപ്പത്തൊട്ടി, ചെരുപ്പൂരി അടിക്കും’ ലൈവ് അഭിമുഖത്തില്‍ പരസ്പരം തെറിവിളിച്ച് നടിമാര്‍

ലൈവ് അഭിമുഖത്തില്‍ നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണനെ ചീത്ത വിളിച്ച് നടി വനിത വിജയകുമാര്‍. നേരത്തെ വനിതയും പീറ്റര്‍ പോളും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ലക്ഷ്മി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. അതുകൂടാതെ പീറ്റര്‍ പോളിന്റെ മുന്‍ഭാര്യ എലിസബത്തുമായി ലക്ഷ്മി രാമകൃഷ്ണന്‍ നടത്തിയ അഭിമുഖവും വൈറലായിരുന്നു.

ഇതിന് പിന്നാലെയാണ് ഇരുവരെയും പങ്കെടുപ്പിച്ച് സ്വകാര്യ യൂട്യൂബ് ചാനല്‍ ലൈവ് അഭിമുഖം സംഘടിപ്പിച്ചത്. താന്‍ ചര്‍ച്ചയ്ക്കു വേണ്ടിയല്ല അഭിമുഖത്തിനെത്തിയതെന്നും ട്വിറ്ററിലൂടെ തന്നെ അപമാനിച്ച ലക്ഷ്മിയെ പരസ്യമായി രണ്ട് പറയാനാണ് വന്നതെന്നും പറഞ്ഞുകൊണ്ടാണ് വനിത പൊട്ടിത്തെറിച്ചത്. ലക്ഷ്മിയെ മറുപടി പറയാന്‍ അനുവദിക്കാതെയായിരുന്നു വനിതയുടെ ആരോപണങ്ങള്‍.

‘നീ ആരാണ് പുരുഷനെ മോശം പറയാന്‍. നിന്നെ പോറ്റുന്ന പുരുഷനാണ് മോശക്കാരന്‍. ഒരാളെയും ഇനി ഇങ്ങനെ വിളിക്കാന്‍ പാടില്ല. പൈസയ്ക്കു വേണ്ടി ഒരു കുടുംബത്തെയും തകര്‍ക്കരുത്. കുപ്പത്തൊട്ടിയാണ് നീ. തെരുവില്‍ വഴക്കു കൂടുന്നത് ആരാണ്. മറുപടി പറ. ചെരുപ്പൂരി അടിക്കും നിന്നെ. നീ ആരാണെന്ന് എനിക്ക് ശരിക്ക് അറിയാം. ഞാനും സിനിമയില്‍ തന്നെയുള്ള ആളാണ്’ വനിത പറയുന്നു.
അസഭ്യവര്‍ഷം കൂടിയതോടെ ലക്ഷ്മി രാമകൃഷ്ണന്‍ ഫോണ്‍ കട്ട് ചെയ്ത് അഭിമുഖം പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു.