ദുബൈ: വന്ദേഭാരത് മിഷനു കീഴിലുള്ള നാലാംഘട്ട വിമാനങ്ങളില്‍ യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ ഇനി എംബസിയുടെ അനുമതി വേണ്ട. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴി നേരിട്ട് ടിക്കറ്റ് എടുക്കാം. അബൂദാബിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയും അബൂദാബി, ഫുജൈറ, അജ്മാന്‍ ഓഫീസ് മുഖേനയും ടിക്കറ്റെടുക്കാം. ജൂലൈ മൂന്നു മുതല്‍ 14 വരെയുള്ള വിമാനങ്ങളിലാണ് ഈ സൗകര്യം. ഇന്ന് രാത്രി ഏഴു മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് തുടങ്ങാം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലക്കായിരിക്കും ടിക്കറ്റ് നല്‍കുക.
എയര്‍ ഇന്ത്യയുടെ അബൂദാബി, ദുബൈ, ഷാര്‍ജ, അല്‍ഐന്‍, റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ ഓഫിസുകളില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാനും യാത്രക്കാര്‍ക്ക് സാധിക്കുമെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.