പ്രതിഷേധത്തിന്റെ മറവില്‍ ആചാരം ലംഘിച്ചു; വത്സന്‍ തില്ലങ്കേരിക്കെതിരെ ആരോപണം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധത്തിനിടെ ആചാരലംഘനം. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതാണ് വിവാദമായത്. വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞു നിന്ന് പ്രസംഗിക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയത്. ചോറൂണിനെത്തിയ 50 വയസ് കഴിഞ്ഞ് സ്ത്രീകളെ പ്രതിഷേധക്കാര്‍ അക്രമിച്ചപ്പോള്‍ പ്രവര്‍ത്തകരോട് ശാന്തരാകാന്‍ വത്സന്‍ തില്ലങ്കേരി പൊലീസിന്റെ മൈക്കിലൂടെ ആവശ്യപ്പെട്ടതും വിവാദമായിരുന്നു. വത്സന്‍ തില്ലങ്കേരിക്കെതിരായ ആരോപണം അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

SHARE