വാളയാര്‍ പീഡനം: പ്രതികള്‍ സജീവ സി.പി.എം പ്രവര്‍ത്തകര്‍; ചിത്രങ്ങള്‍ തെളിവ്

പാലക്കാട്: വാളയാര്‍ പീഡനക്കേസ് അട്ടമറിച്ചതില്‍ സി.പി.എമ്മിന് പങ്കുണ്ടെന്നതിലേക്ക് വിരല്‍ചൂണ്ടുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. പ്രതികള്‍ക്ക് സി.പി.എം ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയെങ്കിലും ഇല്ലെന്നായിരുന്നു സി.പി.എം വാദം.

പൊലീസ് അന്വേഷണത്തിലാണോ പ്രോസിക്യൂഷനിലാണോ വീഴ്ചയെന്ന് പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വിശദീകരണം വന്നെങ്കിലും പ്രതികളുടെ രാഷ്ട്രീയബന്ധമാണ് കേസിനെ അട്ടിമറിച്ചതെന്ന സംശയം ബലപ്പെടുകയാണ്. പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകള്‍ സി.പി.എമ്മിെന പ്രതിരോധത്തിലാക്കി. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന പ്രതിയായ എം. മധുവിന്റെ ചിത്രങ്ങള്‍ തെളിവായി പ്രചരിക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ നേതാവ് നിതിന്‍ കണിച്ചേരിയോടൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളുമുണ്ട്.

SHARE