കൊച്ചി: വാളയാര്‍ കേസിലെ ആറു പ്രതികളെയും അറസ്റ്റ് ചെയ്ത ശേഷം വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി. പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
വിചാരണ കോടതി വെറുതെ വിട്ടതിനെതിരെ ഇരകളുടെ അമ്മ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിനൊപ്പമാണ് സര്‍ക്കാരും അപ്പീല്‍ നല്‍കിയത്. പ്രതികള്‍ തെളിവ് നശിപ്പിക്കാനോ നാട് വിടാനോ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്.