വാളയാര്‍ കേസിലെ പ്രതിയെ നാട്ടുകാര്‍ റോഡില്‍ വളഞ്ഞിട്ട് മര്‍ദിച്ചു

പാലക്കാട്: വാളയാര്‍ കേസിലെ പ്രതിക്ക് നേരെ ആക്രമണം. കേസിലെ നാലാം പ്രതി എം മധുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസുകാരാണ് മധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അട്ടപ്പളത്ത് നാട്ടുകാരില്‍ ചിലര്‍ ഇയാളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമാണുയര്‍ന്നത്.

SHARE