എം.എസ്.എഫ് വൈക്കം മുഹമ്മദ് ബഷീര്‍ ഫെസ്റ്റ് നാളെ മുതല്‍ കോഴിക്കോട്ട്

കോഴിക്കോട്:വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാര്‍ത്ഥം എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി വൈക്കം മുഹമ്മദ് ബഷീര്‍ ഫെസ്റ്റ് നടത്തുന്നു. ഇമ്മിണി ബല്ല്യേ ബര എന്ന പേരില്‍ കോഴിക്കോട് ബീച്ചില്‍ നാളെയാണ് ഫെസ്റ്റിന്റെ ആരംഭം. ജൂലൈ 13 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ പ്രമുഖ സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രമുഖരും പങ്കെടുക്കും.

ബഷീര്‍ കഥാപാത്രങ്ങളും കഥാസന്ദര്‍ഭവും വരകളിലൂടെ, ബഷീര്‍ സ്മാരക നിലയം നിര്‍മിക്കുന്നതിനു വേണ്ടി കലാലയങ്ങളില്‍ ഒപ്പു ശേഖരണം, പുസ്തകാസ്വാദനം, സാഹിത്യ മുറ്റം വൈക്കത്തും ബേപ്പൂരിലും എന്നിങ്ങനെ വിവിധ പരിപാടികള്‍ ഇതോടനുബന്ധിച്ചു നടക്കും. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴിലെ ലിറ്ററേച്ചര്‍ ക്ലബ്ബാണ് പരിപാടി സംഘടിപ്പിക്കുന്നത്.