വടക്കാഞ്ചേരി: കെ.രാധാകൃഷ്ണനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

തിരുവനന്തപുരം: സിപിഎം നേതാവ് ഉള്‍പ്പെട്ട വടക്കാഞ്ചേരി കൂട്ട ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

രാധാകൃഷ്ണന്റെ നടപടി തെറ്റായിപ്പോയെന്നും അങ്ങനെ പരസ്യമായി പറയരുതായിരുന്നെന്നും യെച്ചൂരി പറഞ്ഞു. സംഭവിച്ചത് സംഭവിച്ചു. പാര്‍ട്ടി ഇക്കാര്യം പരിശോധിക്കും. കേസില്‍ ഒരാള്‍ക്കെതിരെ പാര്‍ട്ടി കര്‍ശന നടപടി എടുത്തെന്നും യെച്ചൂരി വ്യക്തമാക്കി.

കളമശേരി, വടക്കാഞ്ചേരി വിഷയങ്ങളില്‍ ആരോപണ വിധേയര്‍ക്കെതിരെ കൃത്യമായ നടപടിയുണ്ടാകുമെന്നും സ്ത്രീപുരുഷ സമത്വമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാധാകൃഷ്ണനെതിരെ നേരത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും രംഗത്തെത്തിയിരുന്നു.
പീഡനക്കേസില്‍ ആരോപണവിധേയനായ ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിവരം മാധ്യമങ്ങളെ അറിയിക്കുമ്പോഴാണ് രാധാകൃഷ്ണന്‍ ഇരയുടേയും അവരുടെ ഭര്‍ത്താവിന്റെയും പേര് പരസ്യമാക്കിയത്.

SHARE