ഒരു വടക്കന്‍സെല്‍ഫി തെലുങ്കിലേക്ക്; നായിക അമലപോള്‍

തിയ്യേറ്ററുകില്‍ തരംഗം തീര്‍ത്ത ഒരു വടക്കന്‍ സെല്‍ഫി തെലുങ്കിലേക്ക്. വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ ജി പ്രജിത്താണ് ചിത്രം സംവിധാനം ചെയ്തത്. നിവിന്‍പോളിയും മഞ്ജിമയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലഭിനയിച്ചത്. തെലുങ്കില്‍ മലയാളി താരം അമലപോള്‍ നായികയാവും. നായകനായി തെലുങ്ക് താരം അനീഷ്‌കൃഷ്ണയും അഭിനയിക്കും.

വിവാഹമോചനത്തിന് ശേഷം അമല പോളിന് തമിഴില്‍ അവസരം കുറഞ്ഞിരുന്നു. ഇതിന് ശേഷമാണ് താരം തെലുങ്കില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നത്. വാട ചെന്നൈ,തിരുട്ടു പയല് 2 എന്നീ തമിഴ് ചിത്രങ്ങള്‍ ഇനി അമലയുടേതായി പുറത്തുവരാനുണ്ട്.

SHARE