വടകരയില്‍ കെ മുരളീധരന്‍ മുന്നില്‍

വടകര ലോക്‌സഭാ മണ്ഡലത്തില്‍ കെ മുരളീധരന്‍ മുന്നില്‍. 3668 വോട്ടിനാണ് മുരളീധരന്‍ മുന്നിട്ടുനില്‍ക്കുന്നത്. എതിര്‍സ്ഥാനാര്‍ത്ഥി പി ജയരാജന്‍ പിന്നിലാണ്.

തപാല്‍വോട്ടും സര്‍വീസ് വോട്ടുകളും എണ്ണുന്ന ആദ്യം ഘട്ട വോട്ടെണ്ണലില്‍ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്.

കേരളത്തില്‍ ആദ്യഘട്ടത്തില്‍ യുഡിഎഫ് മുന്നേറ്റമാണ്. 20 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ 20 സീറ്റിലും യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നു. എന്‍ഡിഎക്ക് ഇതുവരെ സീറ്റില്ല തിരുവനന്തപുരത്ത് ശശി തരൂര്‍ ലീഡ് ചെയ്യുന്നു. കുമ്മനം രാജശേഖരന്‍ പിന്നിലേക്ക്.

SHARE