ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം

തിരുവനന്തപുരം: അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഉഴവൂര്‍ വിജയന്റെ ചികിത്സക്ക് ചെലവായ തുകയിലേക്ക് അഞ്ചു ലക്ഷം രൂപയും രണ്ട് പെണ്‍മക്കളുടെ വിദ്യാഭ്യാസ ചെലവിലേക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നല്‍കുക.

SHARE