ഗെയില്‍: മുക്കം സമരത്തില്‍ ചര്‍ച്ചയില്ലെന്ന് കളക്ടകര്‍ യു.വി ജോസ്

കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കത്ത് നടക്കുന്ന സമരത്തില്‍ ചര്‍ച്ചയില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ്. സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദ്ദേശമില്ല. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു. ഇത് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ നിലപാടാണ്. മംഗലാപുരം-കൊച്ചി വാതകപൈപ്പ്‌ലൈന്‍ കോഴിക്കോട് ജില്ലയിലൂടെ കടന്ന് പോകുന്നത് പൂര്‍ണ്ണമായും ജനവാസ കേന്ദ്രത്തിലൂടെയാണ്. അതിനാല്‍ പൈപ്പ് ലൈന്‍ പോകുന്ന പാതമാറ്റാതെ പിന്നോട്ടില്ലെന്ന് സമരക്കാരും പറയുന്നു.

കഴിഞ്ഞ ദിവസവും എരഞ്ഞിമാവില്‍ പൊലീസ് വേട്ട തുടര്‍ന്നു. വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ പൊലീസ് നിരപരാധികളെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട്ട് 21ഉം മഞ്ചേരിയില്‍ 12ഉം ഉള്‍പ്പെടെ 33 പേരെയാണ് റിമാന്റ് ചെയ്തത്. ഇന്നലെ പതിനൊന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

SHARE