യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെയും മകനെയും വെടിവെച്ച് കൊന്നു

ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെയും മകനെയും വെടിവച്ചു കൊന്നു. ഛോട്ടേലാല്‍ ദിവാകര്‍, മകന്‍ സുനില്‍ ദിവാകര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. എം.എന്‍.ആര്‍.ഇ.ജി.എ പദ്ധതി പ്രകാരം ഗ്രാമത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

ഛോട്ടേലാല്‍ ദിവാകറും മകന്‍ സുനിലും റോഡ് പരിശോധിക്കാന്‍ പോയിരുന്നു. ഇതിനിടെ അവിടെയുണ്ടായിരുന്ന രണ്ടുപേരുമായി വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളില്‍ ഒരാള്‍ വെടിയുതിര്‍ക്കാന്‍ പറയുന്നത് കേള്‍ക്കാം. മറ്റുചിലര്‍ പ്രകോപിതരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഛോട്ടേലാല്‍ ദിവാകറും മകനും സംഭവസ്ഥലത്ത് തന്നെ മരിച്ചു.2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛോട്ടേലാല്‍ ദിവാകര്‍ മത്സരിച്ചിരുന്നു.

SHARE