യു.പി യില്‍ പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തില്ലെന്ന പ്രചരണം നുണ തന്നെ; വീഡിയോ പുറത്ത്

ഉത്തര്‍പ്രദേശില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തില്ലെന്ന പൊലീസ് വാദം പൊളിയുന്നു. 15 പേരാണ് സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ചത്. തങ്ങള്‍ സംഘര്‍ഷത്തിനിടെ പ്രതിഷേധകാര്‍ക്ക് നേരെ ഒരു തവണ പോലും വെടിവച്ചിട്ടില്ലെന്നാണ് പൊലീസ് വാദിക്കുന്നത് എന്നാല്‍ ഇത് നുണയാണെന്ന് വ്യക്തമാകുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. കാണ്‍പൂരില്‍ പൊലീസും പ്രതിഷേധകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വെടിവയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധകര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവയ്പ്പിലല്ലെന്ന് പൊലീസ് ആവര്‍ത്തിക്കുന്നതിനിടെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് എത്തിയ പൊലീസ് ഓഫീസര്‍ കയ്യിലുള്ള തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുന്നത് വീഡിയോയില്‍ കാണാം. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒരു തവണ പോലും പൊലീസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് യുപി പൊലീസ് ചീഫ് ഒപി സിംഗ് പറഞ്ഞത്. പ്രതിഷേധക്കാരാണ് അക്രമത്തിന് നടത്തുന്നതെന്ന് വ്യക്തമാക്കാനായി കാറുകളും മറ്റ് വാഹനങ്ങളും തല്ലി തകര്‍ക്കുന്ന പൊലീസിന്റെ വീഡിയോയും മുന്‍പ് തന്നെ പുറത്ത് വന്നിരുന്നു.

SHARE