ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിക്ക് കോവിഡ്

ലഖ്‌നോ: ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിലെ ഐസൊലേഷനില്‍ തുടരുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് ദ്രുത പരിശോധനയ്ക്കായുള്ള ട്രുനെറ്റ് ടെസ്റ്റിനിടെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും തനിക്ക് കോവിഡിന്റെ യാതൊരും ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ നിര്‍ദേപ്രകാരമാണ് പത്തുദിവസം വീട്ടിലെ ഐസൊലേഷനില്‍ തുടരാനുള്ള തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

വ്യാഴാഴ്ച സംസ്ഥാനത്ത് 2,529 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21,003 പേരാണ് ഇപ്പോള്‍ ചികിത്സയിലുളളത്. ഇതുവരെ 35,803 പേര്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. മരിച്ചവരുടെ എണ്ണം 1,298 ആണ്.
്‌