ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. അല്‍പസമയത്തിനകം ആദ്യ ഫലസൂചനകള്‍ ലഭ്യമാകും. ഈ മാസം 11നാണ് ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നത്. യു.പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലാണ് ഗൊരഖ്പുരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഫുല്‍പുര്‍ ലോകസഭാ മണ്ഡലത്തിലാവട്ടെ ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രാജിവെച്ച ഒഴിവിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.

SHARE