ബലിമൃഗങ്ങളെ ബലമായി പിടിച്ചു കൊണ്ടുപോയി യുപി പൊലീസ്; പ്രതിഷേധം ശക്തം

ലക്‌നൗ: ബലി മൃഗങ്ങളെ ബലം പ്രയോഗിച്ച് പിടിച്ചെടുത്ത് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ പൊലീസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ ബലമായി ബലിമൃഗങ്ങളെ പിടിച്ചെടുത്തു കൊണ്ടുപോയത്. എന്നാല്‍ ഇതു സംബന്ധിച്ച് മുസ്‌ലിം നേതൃത്വം നിരവധി സ്ഥലങ്ങളില്‍ പരാതി നല്‍കിയിട്ടും ബിജെപി സര്‍ക്കാരില്‍ നിന്ന് പ്രതികരണമൊന്നുമില്ല.

ഗാസിപ്പൂര്‍, ഗാസിയാബാദ്, ബഹ്‌റൈച്ച് തുടങ്ങിയ ജില്ലാ ഭരണകൂടങ്ങളുടെ ബലി നിരോധിച്ചു കൊണ്ടുള്ള ഉത്തരവുകളും പുറത്തിറങ്ങിയിരുന്നു. ഇതിനെതിരെയും മുസ്‌ലിം നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികള്‍ ഒന്നുമുണ്ടായില്ല.

നേരത്തെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടത്തുന്നതിനും വിലക്കേര്‍പെടുത്തിയിരുന്നു. കോവിഡ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം നീക്കങ്ങള്‍. എന്നാല്‍ അതേ സര്‍ക്കാര്‍ തന്നെ എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ച് രാംമന്ദിറിന്റെ ശിലാ കര്‍മ ചടങ്ങുകളുമായി മുന്നോട്ടു പോവുകയും ചെയ്യുന്നു.

SHARE