ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞ ആറ് വയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തരാഖണ്ഡിലെ ബേട്ടല്‍ഘാട്ടിലെ താത്കാലിക ക്വാറന്റീന്‍ കേന്ദ്രത്തില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.
കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ പെണ്‍കുട്ടിയും കുടുംബവും സര്‍ക്കാര്‍ തയ്യാറാക്കിയ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുന്നതിനിടെയാണ് ദാരുണമായ സംഭവം. കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്നു പെണ്‍കുട്ടിക്ക് തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് പാമ്പ് കടിയേറ്റത്. പാമ്പ് കടിച്ചത് ശ്രദ്ധയില്‍പ്പെട്ടങ്കിലും ഉച്ചക്ക് ഒരു മണിയോട് കൂടിയാണ് കുട്ടിയെ ഉസമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഡോക്ടര്‍മാര്‍ പരിശോധിച്ച് ആ്ന്റിവനം നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് കുടുംബം ആരോപണം. ഒരു സ്‌കൂളിലെ ഒഴിഞ്ഞ കെട്ടിടമാണ് അധികൃതര്‍ താത്കാലിക ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റിയത്. ഇവിടെ പാമ്പ് ശല്യമുണ്ടെന്നും മാളങ്ങളുണ്ടെന്നും അന്തേവാസികള്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറായില്ല. സംഭവത്തില്‍ മൂന്ന് ലക്ഷത്തിന്റ നഷ്ടപരിഹാരത്തിനും കേസ് കൊടുത്തിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ അനാസ്ഥ കാണിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. വില്ലേജ് ഡവലപ്മെന്റ് ഓഫീസര്‍ ഉമേഷ് ജോഷി, റവന്യൂ ഓഫീസര്‍ രാജ് പാല്‍ സിങ് പ്രധാന അധ്യാപകനായ കരണ്‍ സിങ് എന്നിവര്‍ക്കെതിരെയാണ് അശ്രദ്ധമൂലമുള്ള മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.