ഉത്തരാഖണ്ഡില്‍ കൂറ്റന്‍ മല ഇടിഞ്ഞ് ദേശീയ പാതയിലേക്ക്; പരിഭ്രാന്തരായി ജനം വീഡിയോ


ചമോലി : ഉത്തരാഖണ്ഡില്‍ കനത്ത മണ്ണിടിച്ചില്‍. കൂറ്റന്‍ മലയുടെ ഭാഗം ദേശീയപാതയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് സംഭവം.

ഗൗചര്‍ മേഖലയിലെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനയുടെ ക്യാംപിന് സമീപത്തായിരുന്നു മണ്ണിടിച്ചില്‍. മലയിടിഞ്ഞു വീണതിനെ തുടര്‍ന്ന് ബദരീനാഥ് ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു.

മണ്ണിടിച്ചിലുണ്ടായ സമയം ദേശീയപാതയില്‍ നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മലയിടിച്ചിലില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഹൈവേയിലെ ഗതാഗത തടസ്സം നീക്കുന്ന ജോലി പുരോഗമിക്കുകയാണ്. മലയിടിച്ചിലിന്റെ ദൃശ്യം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

SHARE