യു.പിയില്‍ ആറു മാസത്തിനിടെ 420 ഏറ്റുമുട്ടല്‍; 15 പേര്‍ കൊല്ലപ്പെട്ടു

യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്ത ശേഷം

ലഖ്‌നോ: യു.പിയില്‍ യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്ത ശേഷം നടന്നത് 420 ഏറ്റുമുട്ടലെന്ന് ഡി.ജി.പി ഹെഡ്‌കോര്‍ട്ടേഴ്‌സ്. ഇതില്‍ 15 പേര്‍ കൊല്ലപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 20നും സെപ്തംബര്‍ 14നും ഇടയിലുണ്ടായ ഏറ്റുമുട്ടലില്‍ 88 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ക്രൈം നിരക്കുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ ഓപറേഷനുകളെന്ന് ക്രമസമാധാന ചുമലയുള്ള ഐ.ജി ഹരി രാം ശര്‍ മ അവകാശപ്പെട്ടു. ഏറ്റുമുട്ടലുകളില്‍ 1106 പേര്‍ അറസ്റ്റിലായതായും പൊലീസ് വ്യക്തമാക്കി.