ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം


കൊല്ലം: ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം. തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഭാര്യയെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സൂരജ് സമ്മതിച്ചത്.

ഉത്ര വധക്കേസിലെ രണ്ടാം പ്രതിയായ പാമ്പു പിടിത്തക്കാരന്‍ സുരേഷിനെ മാപ്പ് സാക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പ്രതികളെ വനംവകുപ്പ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും.

മാപ്പ് സാക്ഷിയാക്കണമെന്ന് അഭ്യര്‍ഥിച്ച് ജയില്‍ അധികൃതര്‍ മുഖേന ഈ മാസം ആദ്യമാണ് സുരേഷ് കൊല്ലം പുനലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ പരിഗണിച്ച കോടതി പ്രതിക്ക് പുനര്‍വിചിന്തനത്തിന് രണ്ടു ദിവസം കൂടി അനുവദിച്ചു. നാളെ കേസ് വീണ്ടും പരിഗണിക്കുമ്‌ബോള്‍ സുരേഷിന്റെ നിലപാടില്‍ മാറ്റമില്ലെങ്കില്‍ മാപ്പുസാക്ഷിയാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും.

SHARE