സ്വത്തുക്കള്‍ക്ക് പുറമെ ഉത്രയുടെ ഇന്‍ഷുറന്‍സ് തുകയും തട്ടിയെടുക്കാന്‍ സൂരജിന്റെ ശ്രമം; വിവരങ്ങള്‍ പുറത്ത്

കൊല്ലം: ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുകയും തട്ടിയെടുക്കാന്‍ ഭര്‍ത്താവ് സൂരജ് ലക്ഷ്യമിട്ടിരുന്നതായി സൂചന. വലിയ തുകക്ക് ഉത്രയുടെ പേരില്‍ സൂരജ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നതായും പോളിസിയില്‍ നോമിനി സൂരജായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

ഒരു വര്‍ഷം മുന്‍പാണ് പോളിസി എടുത്തത്. ഉത്രയുടെ പേരില്‍ എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ നോമിനി സൂരജായിരുന്നു. ഇതിന്റെ രേഖകളെല്ലാം അന്വേഷണ സംഘം പരിശോധിക്കും. ഉത്രയുടെ സ്വര്‍ണം നേരത്തെ ലോക്കറില്‍ നിന്ന് സൂരജ് പുറത്തെടുത്തിരുന്നു.

എന്നാല്‍ ഈ സ്വര്‍ണം സൂരജ് എന്തുചെയ്‌തെന്ന് അറിയില്ലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരം അന്വേഷസംഘത്തിന് ലഭിച്ചത്. ഉദ്യോഗസ്ഥര്‍ രേഖകള്‍ ഉടന്‍ തന്നെ പരിശോധിക്കും.

സൂരജിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പുനലൂര്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കസ്റ്റഡി കാലാവധി നീട്ടണമെന്ന് പോലീസ് ആവശ്യപ്പെടും. അതേസമയം, സൂരജിന്റെ മാതാപിതാക്കളെയും ചോദ്യംചെയ്‌തേക്കുമെന്നും സൂചനകളുണ്ട്.

SHARE