കൊല്ലം: മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഭര്‍ത്താവ് കടിപ്പിച്ചു കൊന്ന ഉത്രയുടെ ആന്തരിക അവയവ പരിശോധനയില്‍ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം. തിരുവനന്തപുരത്തെ രാസ പരിശോധനാ ലാബില്‍ നിന്നാണ് പരിശോധന സംബന്ധിച്ച നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. പാമ്പിനെ കൊണ്ട് കടിപ്പിക്കും മുന്‍പ് ഉറക്കഗുളിക ഉത്രയ്ക്ക് നല്‍കിയതായി സൂരജ് മൊഴി നല്‍കിയിരുന്നു.
650 മില്ലി ഗ്രാം അളവിലുള്ള പത്തോളം പാരസെറ്റാമോള്‍ ഗുളികകളും അലര്‍ജിയുടെ ഗുളികകളും പൊടിച്ച് പഴച്ചാറില്‍ കലക്കി നല്‍കിയതായി സൂരജ് പൊലീസിന് മൊഴി നല്‍കിയിരുന്നു. മൊഴി സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. പാമ്പിന് വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടു. ഉത്രയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഗുളിക കഴിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.